KeralaNEWS

ഹൃദയാഘാതത്തെ തുടര്‍ന്ന് ആഴ്ചകളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 17കാരി മരിച്ചു

ഇടുക്കി:ഹൃദയാഘാതത്തെ തുടര്‍ന്ന് ആഴ്ചകളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 17കാരി ആൻ മരിയ ജോസ് അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ജൂണ്‍ ഒന്നാം തീയതി രാവിലെ പള്ളിയില്‍ കുര്‍ബാനക്കിടെയാണ് ആൻമരിയക്ക് ഹൃതയാഘാതം ഉണ്ടായത്.

ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ് ആംബുലൻസിന് വേഗത്തില്‍ കൊച്ചിയിലെത്താൻ വഴിയൊരുക്കിയത്.

Signature-ad

ജൂലൈ മാസത്തില്‍ കോട്ടയം കാരിത്താസിലേക്ക് മാറ്റിയെങ്കിലും കേരളത്തെ നൊമ്ബത്തരത്തിലാഴ്ത്തി ആൻ മരിയ ജീവൻ വെടിയുകയായിരുന്നു. സംസ്കാരം നാളെ രണ്ടു മണിക്ക് ഇരട്ടയാര്‍ സെൻറ് തോമസ് ദേവാലത്തില്‍ നടക്കും.

Back to top button
error: