KeralaNEWS

കേരളത്തിലെ ഇരുപത് സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ 

ന്യൂഡൽഹി:വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപത് സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

20 ലോക്‌സഭ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ തവണ 20ല്‍ 19 സീറ്റിലും യു.ഡി.എഫ് വിജയം നേടിയിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ 20 സീറ്റിലും വിജയിക്കുമെന്ന് സംസ്ഥാനത്തെ നേതാക്കള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. രാജ്യത്തെ നിലവിലെ അവസ്ഥയില്‍ കേരള ജനത ആശങ്കയിലാണെന്നും കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

Signature-ad

കേരളത്തില്‍ നിന്നുള്ള ലോക്‌സഭ, രാജ്യസഭ കോണ്‍ഗ്രസ് എംപിമാര്‍, മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും പ്രധാന വിഷയങ്ങളും ചര്‍ച്ചയായി. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, എ.കെ ആന്റണി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: