KeralaNEWS

റാന്നി വലിയ പാലത്തിന് സമീപം ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്ന് ആവശ്യം

റാന്നി:പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പമ്പാനദിക്ക് കുറുകെയുള്ള റാന്നി വലിയ പാലത്തിന് സമീപം ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.പമ്ബാനദിയോടു ചേര്‍ന്ന ഇവിടെ വലിയ താഴ്ചയുള്ള സ്ഥലമാണ്.

റോഡ് ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മ്മിച്ച ശേഷം അപകടം ഈ മേഖലയില്‍ പതിവാണ്.കഴിഞ്ഞ ആഴ്ചയും  ഇതിന് സമീപത്തെ വീടിനോടു ചേര്‍ന്ന് കാര്‍ അപകടത്തില്‍ പെട്ടിരുന്നു.റോഡിലൂടെ വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ നിയന്ത്രണം നഷ്ടപ്പെട്ടാല്‍ പാലത്തിന് സമീപത്തുകൂടെ നദിയില്‍ പതിക്കാൻ സാദ്ധ്യത ഏറെയാണ്.

Signature-ad

പാലത്തിനോടു ചേര്‍ന്ന് ക്രാഷ് ബാരിയറുകള്‍ സാധാരണ സ്ഥാപിക്കാറുണ്ട്.എന്നാല്‍ ഇതുവരെ ഇവിടെ ഒന്നുംതന്നെ ചെയ്തിട്ടില്ല. ഇത് വലിയ അപകടം ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. അടിയന്തരമായി ഇവിടെ ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം.

Back to top button
error: