തിരുവനന്തപുരം:എഐ ക്യാമറകൾ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ അഞ്ച് മുതല്‍ ഓഗസ്റ്റ് രണ്ടു വരെ 32,42,277 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.ക്യാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്ബോള്‍ അപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായതായും ആന്റണി രാജു പറഞ്ഞു.
2022 ജൂലൈ മാസത്തില്‍ സംസ്ഥാനത്ത് 3316 റോഡ് അപകടങ്ങളില്‍ നിന്ന് 313 പേര്‍ക്ക് ജീവൻ നഷ്ടമായി. എന്നാല്‍ എ.ഐ. ക്യാമറ സ്ഥാപിച്ച് രണ്ടാം മാസമായ 2023 ജൂലൈയില്‍ സംസ്ഥാനത്ത് 1201 റോഡപകടങ്ങളില്‍ 67 പേരാണ് മരണപ്പെട്ടതെന്ന് ആന്റണി രാജു പറഞ്ഞു.ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ മാസങ്ങളില്‍ തന്നെ നിരവധി വിലപ്പെട്ട ജീവന്‍ രക്ഷിക്കാൻ സാധിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു