തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഉയര്‍ന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സാംസ്കാരിക വകുപ്പിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം.ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ ആണ് അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.
രഞ്ജിത്തിനെ ചെയര്‍മാൻ സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ വിനയൻ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി എടുത്തിരിക്കുന്നത്.
’19-ാം നൂറ്റാണ്ടിന്’ അവാര്‍ഡ് നല്‍കാതിരിക്കാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണമാണ് വിനയൻ ഉയര്‍ത്തിയത്. ആരോപണം ശരിവെക്കുന്ന തരത്തില്‍ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെൻസി ഗ്രിഗറിയുടെയും ശബ്ദസന്ദേശങ്ങളും വിനയൻ പുറത്തു വിട്ടിരുന്നു. ഇവ പരാതിക്കൊപ്പം തെളിവായി നല്‍കുകയും ചെയ്തു.തുടർന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.