സംഘർഷത്തിൽ ഇതുവരെ 5 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.രണ്ട് ഹോം ഗാർഡുകളും മുസ്ലിം പള്ളിയിലെ ഇമാമും ഉൾപ്പെടെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച ഗുഡ്ഗാവ് പ്രദേശത്തെ പള്ളിക്ക് തീയിടുകയും ജനക്കൂട്ടം നായിബ് ഇമാമിനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മറ്റ് രണ്ടു പേരും മരിച്ചിരുന്നു. ഉച്ചയോടെ ഗുഡ്ഗാവിലെ ബാദ്ഷാപൂര്‍ പ്രദേശത്തെ മുസ്ലിം കടകള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
സംഘപരിവാര്‍ സംഘടനകളായ ബജ്റംഗദളും വിഎച്ച്പിയും സംഘടിപ്പിച്ച ബ്രിജ്മണ്ഡല് ജലാഭിഷേക് യാത്രയെത്തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.പശുക്കടത്
ഹരിയാനയില്‍ ന്യൂനപക്ഷങ്ങള്‍ കൂടുതലായുള്ള മേഖലകളിലൊന്നാണ് നൂഹ് ജില്ല.സംഘപരിവാറിന്റെ ജലാഭിഷേക് യാത്രയ്ക്ക് തിങ്കളാഴ്ച ഗുഡ്ഗാവില്‍നിന്നാണ് തുടക്കമായത്.എന്നാൽ എല്ലാവരും നൂഹ് ജില്ലയിൽ എത്തണമെന്ന് മോനു മനേസർ ആഹ്വാനം ചെയ്തിരുന്നു.നൂഹിലേക്ക് യാത്ര പ്രവേശിച്ചതിനു പിന്നാലെയാണ് സംഘര്‍ഷം.കൊലപാതക കേസിൽ പോലീസ് തിരയുന്ന ആളാണ് മോനു മനേസർ.ഘോഷയാത്രയ്ക്ക് പോലീസ് പ്രൊട്ടക്ഷനുമുണ്ടായിരുന്നു.ഇതോ
സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകൾ ഉൾപ്പെടെ അഞ്ച് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.തിങ്കളാഴ്ച അര്‍ധരാത്രിയില്‍ ഗുരുഗ്രാമിലെ മുസ്ലിം പള്ളിക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു പുരോഹിതന് ഉൾപ്പടെ രണ്ടു പേര് മരിച്ചിരുന്നു പൊലീസുകാര്‍ക്ക് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.നിരവധി വാഹനങ്ങളും കത്തിച്ചിട്ടുണ്ട്. മേഖലയില്‍ സംഘര്‍ഷം തുടരുന്നതിനിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ചവരെ നൂഹ് ജില്ലയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.
അക്രമങ്ങളില്‍ നുഹില്‍ മാത്രം 60 ഓളം പേര്‍ക്ക് പരിക്കേറ്റതായി നുഹ് ഡിസി പ്രശാന്ത് പന്‍വാര്‍ പറഞ്ഞു. 14 കമ്ബനി പൊലീസ് സേന രംഗത്തുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനവും ക്രമസമാധാനവും നിലനിര്‍ത്തുന്നതിനായി 10 ഡ്യൂട്ടി മജിസ്ട്രേറ്റുമാരെയും ആറ് സ്പെഷ്യല്‍ ഡ്യൂട്ടി മജിസ്ട്രേറ്റുമാരെയും ജില്ലാ ഭരണകൂടം ഏരിയ തിരിച്ച് നിയമിച്ചിട്ടുണ്ടെന്നും പ്രശാന്ത പന്‍വാര്‍ പറഞ്ഞു.