KeralaNEWS

ഓരേസമയം രണ്ടുപേരെ വിവാഹം കഴിക്കാന്‍ അപേക്ഷ; ഒടുവില്‍ ഒന്ന് പിന്‍വലിച്ച് യുവതി

കൊല്ലം: ഒരേ സമയം രണ്ടുപേരെ വിവാഹം കഴിക്കാന്‍ അപേക്ഷ നല്‍കിയ യുവതി ഒടുവില്‍ ഒരു അപേക്ഷ പിന്‍വലിച്ചു. പത്തനാപുരം, പുനലൂര്‍ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായാണ് യുവതി പത്തനാപുരം, പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കിയത്. ഇപ്പോള്‍, പത്തനാപുരം സബ് രജിസ്ട്രാര്‍ ഓഫീസിലെ അപേക്ഷയാണ് പിന്‍വലിച്ചത്.

പത്തനാപുരം സബ് രജിസ്ട്രാര്‍ ഓഫീസിലാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ച് യുവതി ആദ്യം അപക്ഷ നല്‍കിയത്. പിന്നാലെ ഉറുകന്ന് സ്വദേശിയായ യുവാവിനെ വിവഹം കഴിക്കണമെന്നാവശ്യപ്പെട്ട് പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇതേ യുവതി അപേക്ഷ നല്‍കി. ഇതോടെ ഉദ്യോഗസ്ഥര്‍ കുരുക്കിലായി.

Signature-ad

യുവതിയോടൊപ്പം അപേക്ഷിച്ച പത്തനാപുരം സ്വദേശിയായ യുവാവും അപേക്ഷ പിന്‍വലിക്കുകയാണെന്ന് ആറിയിച്ചിട്ടുണ്ട്. ഇവരുടെ അപേക്ഷ തള്ളുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം, പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നല്‍കിയ അപേക്ഷയില്‍ തുടര്‍നടപടിയെടുക്കാന്‍ പെണ്‍കുട്ടിയും യുവാവും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രജിസ്‌ട്രേഷന്‍ ഐജിയുടെ നിയമോപദേശം ലഭിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ.

Back to top button
error: