ജയ്പൂർ:രാജസ്ഥാനിൽ നിന്നും കാണാതായ തക്കാളി ലോറി ഗുജറാത്തിൽ കണ്ടെത്തി.ജയ്പൂരിലേക്ക് തക്കാളിയുമായി പോകുന്നതിനിടെ ആണ് ലോറി കാണാതായത്.
ലോറി ഉപേക്ഷിച്ചനിലയില്‍ ആണ് കണ്ടെത്തിയത്. ജയ്പൂരിലേക്ക് പോകുന്നതിന് പകരം അഹമ്മദാബാദിലെത്തി ഡ്രൈവര്‍ തക്കാളി മറിച്ചുവില്‍ക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
ശനിയാഴ്ച ജയ്പൂരിലെത്തേണ്ടിയിരുന്ന ലോറി എത്താതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കോലാറിലെ മെഹ്ത ട്രാന്‍സ്പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്.വി.ടി. ട്രേഡേഴ്സ്, എ.ജി. ട്രേഡേഴ്സ് എന്നിവരുടെ 15 കിലോഗ്രാം വീതമുള്ള 735 പെട്ടി തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്.
ഒടുവില്‍ ജിപിഎസ് ട്രാക്കര്‍ വഴി ലോറി 1600 കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍, പിന്നീട് ലോറി കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. യാത്രക്കിടെ ഡ്രൈവര്‍ ജിപിഎസ് ട്രാക്കര്‍ എടുത്തുമാറ്റിയശേഷം ലോറി അഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.