LIFEMovie

കാത്തിരിപ്പിന് വിരാമം; ‘പോര്‍ തൊഴില്‍’ ഒടിടിയിലേക്ക്

മിഴ് സിനിമയിൽ സമീപകാലത്തെ ശ്രദ്ധേയ വിജയങ്ങളിലൊന്നായിരുന്നു പോർ തൊഴിൽ. വിഗ്നേഷ് രാജയുടെ സംവിധാനത്തിൽ ശരത് കുമാർ, അശോക് സെൽവൻ നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൈം ത്രില്ലർ ചിത്രം. ജൂൺ 9 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് റിലീസ് ദിനം മുതൽ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. അത് ബോക്സ് ഓഫീസിൽ പ്രതിഫലിക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

ബോക്സ് ഓഫീസിൽ വിജയം നേടുന്ന ചിത്രങ്ങളുടെ ഒടിടി റിലീസിലേക്കുള്ള കുറഞ്ഞ കാലദൈർഘ്യം മലയാളമുൾപ്പെടെ പല സിനിമാ മേഖലകളിലും സജീവ ചർച്ചയിലുള്ള വിഷയമാണ്. പോർ തൊഴിൽ ആണ് സമീപകാലത്ത് ഒടിടി റിലീസിലേക്ക് ഏറ്റവുമധികം കാലദൈർഘ്യം ലഭിക്കുന്ന വിജയചിത്രം. തിയറ്റർ റിലീസ് കഴിഞ്ഞ് 63 ദിനങ്ങൾ പിന്നിട്ടാണ് ചിത്രത്തിൻറെ ഒടിടി റിലീസ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതിയെക്കുറിച്ച് നേരത്തെ സോഷ്യൽ മീഡിയയിൽ പല തരം പ്രചരണങ്ങൾ നടന്നിരുന്നു. എന്നാൽ അതിൽ നിന്ന് വിപരീതമാണ് പുറത്തെത്തിയിരിക്കുന്ന ഒഫിഷ്യൽ ഡേറ്റ്. സോണി ലിവ് അറിയിച്ചിരിക്കുന്നതനുസരിച്ച് ഓഗസ്റ്റ് 11 നാണ് ചിത്രത്തിൻറെ സ്ട്രീമിംഗ് ആരംഭിക്കുക.

ശരത്ത് ബാബു, ഒ എ കെ സുന്ദർ, സുനിൽ സുഖദ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ ഉണ്ട്. അൽഫ്രഡ് പ്രകാശിനൊപ്പം വിഗ്നേഷ് രാജയും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. കലൈയരസൻ ശിവാജിയാണ് ഛായാഗ്രഹണം. ശ്രീജിത്ത് സാരംഗം എഡിറ്റിംഗ്, സംഗീതം ജേക്സ് ബിജോയ്, എപ്ലോസ് എൻറർടെയ്ൻമെൻറ്, ഇ 4 എക്സ്പെരിമെൻറ്സ്, എപ്രിയസ് സ്റ്റുഡിയോ എന്നീ ബാനറുകളാണ് നിർമ്മാണം.

Back to top button
error: