കൊച്ചി: ആലുവയില്‍ ക്രൂര ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരി ചാന്ദ്നിയുടെ ചിത്രം പ്രചരിപ്പിക്കരുതെന്ന് എറണാംകുളം പോക്സോ കോടതി.
ഇരയുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്നും സമൂഹമാദ്ധ്യമങ്ങളിലടക്കമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
പ്രതി അസഫാക് ആലത്തിനായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ വിമര്‍ശനം. പ്രതിയുടെ ചിത്രങ്ങള്‍ എല്ലായിടത്തും പ്രചരിച്ചശേഷം തിരിച്ചറിയല്‍ പരേഡ് നടത്തുന്നതിന്റെ അര്‍ത്ഥമെന്താണെന്നും പ്രതിയെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഹാജരാക്കാനും പ്രതിക്കായി പുതിയ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.