ദുബൈ: മലയാളി യുവാവ് ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ രാമന്തളി വടക്കുമ്പാട് പറമ്പൻ ആയത്തുല്ല (44) ആണ് മരിച്ചത്. സന്ദർശക വിസയിൽ ദുബൈയിൽ എത്തിയ അദ്ദേഹം ദേരയിലെ താമസ സ്ഥലത്ത് ചൊവ്വാഴ്ച വൈകുന്നേരം കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
പിതാവ് – പരേതനായ എട്ടിക്കുളം ഹംസ. മാതാവ് – അസ്മ. ഭാര്യ – സുഫൈറ. മക്കൾ – അഫ്നാൻ, ഹന. സഹോദരങ്ങൾ – ആരിഫ, അസ്ഫറ, മുഹമ്മദ് ഹഷിം. കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് എ.ജി.എ റഹ്മാന്റെ ഭാര്യാ സഹോദരനാണ് മരിച്ച ആയത്തുല്ല. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് എ.ജി.എ റഹ്മാനും ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ ഡിസീസ് കെയർ യൂണിറ്റ് കൺവീനർ ഷുഹൈൽ കോപ്പ എന്നിവർ അറിയിച്ചു.