കാസര്‍കോട്ടേക്കുള്ള യാത്രയില്‍ ചായ അല്ലെങ്കില്‍ കോഫി, ബിസ്കറ്റ്, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവയാണുണ്ടാവുക.മൂന്ന് ഇനം ഭക്ഷണം ഉള്‍പ്പെടുന്നതാണു കാസര്‍കോടേക്കുള്ള ടിക്കറ്റ് നിരക്കു കൂടാന്‍ കാരണം.മടക്കയാത്രയില്‍ വൈകീട്ടത്തെ ചായ, രാത്രി ഭക്ഷണം എന്നിവ മാത്രമേയുള്ളൂ ഇതാണ് മടക്കയാത്രയുടെ നിരക്ക് കുറയാന്‍ കാരണം.
രാജധാനിയിലും മറ്റും ഭക്ഷണം വിതരണം ചെയ്യുന്ന ഡല്‍ഹി ആസ്ഥാനമായ വൃന്ദാവന്‍ ഫുഡ്സിനാണു വന്ദേഭാരതിലെ ഭക്ഷണ കരാര്‍ ലഭിച്ചിരിക്കുന്നത്.ടിക്കറ്റിനൊ
ഐ.ആര്.സി.ടി.സി വെബ്സൈറ്റ്, മൊബൈല്‍ ആപ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് ചെയര്‍കാറില്‍ 1590 രൂപയാണ് നിരക്ക്.എക്സിക്യുട്ടിവ് ചെയര്‍കാറില്‍ 2880 രൂപയും.
കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് (20633) ചെയര്‍കാറില്‍ 1520 രൂപയും എക്സികോച്ചില് 2815 ഉം.