KeralaNEWS

ഇടുക്കി പൂപ്പാറയില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

ഇടുക്കി: പൂപ്പാറയില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. തിരുനല്‍വേലി സ്വദേശികളായ പെരുമാള്‍, വള്ളിയമ്മ എന്നിവരാണ് മരിച്ചത്.ഇന്ന് വൈകിട്ട് വൈകിട്ട് ഏഴോടെ പൂപ്പാറയ്ക്കു സമീപം എസ് വളവിലായിരുന്നു അപകടം.
അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ രാജക്കാട്ടെയും രാജകുമാരിയിലെയും ആശുപത്രിയിലേക്ക് മാറ്റി.ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.
ഇരുപത് പേരാണ് വാനില്‍ ഉണ്ടായിരുന്നത്. ഇവര്‍ മൂന്നാറില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരികയായിരുന്നു.വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു.

Back to top button
error: