തിരുവല്ല: കഴിഞ്ഞ മഴക്കാലത്ത്
അപ്രോച്ച് റോഡ് ഒഴുകിപ്പോയ വെണ്ണിക്കുളം കോമളത്ത് പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു.ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.
പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചതോടെ കോമളം, കുംഭമല, തുരുത്തിക്കാട്, അമ്പാട്ടുഭാഗം എന്നീ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലായിരുന്നു.10.18 കോടി രൂപയാണ് ഇതിനായി സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്.നിലവിലെ പാലം പൊളിച്ച് പുതിയ പാലവും അപ്രോച്ച് റോഡും നിർമിക്കാനാണ് പദ്ധതി.