കൊല്ലം: വഴിയരില്‍ കൊന്നപ്പൂവ് വില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥി മിനി ലോറിയില്‍ നിന്ന് തടി തെറിച്ചുവീണ് മരിച്ചു.
കൊറ്റമ്ബള്ളി തഴക്കുഴി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിജിതയുടെ മകന്‍ മഹേഷി(13) നാണ് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റ മഹേഷ് കൊല്ലം മേവറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വീട്ട് വാടക കൊടുക്കാനുള്ള പണം കണ്ടെത്താനായാണ് മഹേഷും കൂട്ടുകാരും കണിക്കൊന്ന ശേഖരിച്ച് വില്‍പ്പന നടത്തിയത്. വീട്ടുജോലിയും മറ്റും ചെയ്തു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് അമ്മയും മകനും കഴിഞ്ഞിരുന്നത്. രോഗിയായ അമ്മുമ്മയ്‌ക്ക് ചികിത്സയ്‌ക്ക് കൂടിയുള്ള പണം കണ്ടെത്താനാണ് വിദ്യാര്‍ത്ഥി കൊന്നപ്പൂവ് വില്‍ക്കാന്‍ റോഡരുകില്‍ എത്തിയത്.