മാർത്താണ്ഡം:ശിവജിയുടെ പ്രതിമ തകർത്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ.പാക്കോട് സ്വദേശി എഡ്വിൻ രാജ് (37), ഞാറാവിള പണ്ടാരവിള സ്വദേശി പ്രതീഷ്(32) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.
കന്യാകുമാരി ജില്ലയിലെ മേൽപ്പുറം തോട്ടത്തുമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന 9 അടി ഉയരത്തിലുള്ള ശിവജിയുടെ പ്രതിമയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ തകർത്തത്.മാർത്താണ്ഡം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഇവരെ റിമാൻഡ് ചെയ്തു.