NEWSPravasi

പെ​രു​ന്നാ​ള്‍ അ​വ​ധി;കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​ത് ര​ണ്ട് ല​ക്ഷ​ത്തി​ലേ​റെ പേ​ർ

കുവൈത്ത് സിറ്റി:  പെ​രു​ന്നാ​ള്‍ അ​വ​ധി ദി​ന​ങ്ങ​ളി​ൽ കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​ത് ര​ണ്ട് ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍. ഏ​പ്രി​ല്‍ 20 മു​ത​ല്‍ 25 വ​രെ യാ​ത്ര​ക്കാ​യി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​രു​ടെ ക​ണ​ക്കാ​ണി​ത്.
1,800 വി​മാ​ന​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 2,20,000 പേ​രാ​ണ് കു​വൈ​ത്തി​ലേ​ക്കും തി​രി​ച്ചു​മാ​യി യാ​ത്ര ചെ​യ്യുന്നത്.ദു​ബൈ, ഇ​സ്തം​ബൂ​ള്‍, ജി​ദ്ദ, കൈ​റോ, ദോ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് കൂ​ടു​ത​ല്‍ സ​ര്‍വി​സു​ക​ളും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം മൊ​ത്തം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 13 മി​ല്യ​ൺ വ​രെ എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. യാ​ത്ര​ക്കാ​ർ കൂ​ടു​ന്ന​തോ​ടെ പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തി​ര​ക്കേ​റു​മെ​ന്ന് ഡി.​ജി.​സി.​എ അ​റി​യി​ച്ചു. തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യ​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അതേസമയം കുവൈത്തിൽ വരുന്ന ആഴ്ച നാല് ദിവസം ഇടിമിന്നലോടു കൂടിയ തുടർച്ചയായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. അടുത്ത ബുധനാഴ്ച മുതൽ ശനിയാഴ്ച വരെയാണ് മഴമുന്നറിയിപ്പുള്ളത്. പ്രമുഖ കാലവസ്ഥ നിരീക്ഷകനായ ഈസ അൽ റമദാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

Back to top button
error: