കൊച്ചി: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വേളങ്കണ്ണിക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ചു. എറണാകുളം ജംഗ്ഷനിൽ നിന്നും കോട്ടയം , കൊല്ലം , കൊട്ടരക്കര , പുനലൂർ , ചെങ്കോട്ട , തെങ്കാശി , രാജപാളയം , വിരുദ്നഗർ , മാനാമധുരൈ , കാരൈക്കുടി , നാഗപട്ടണം വഴിയാണ് സർവീസ്
TRAIN NO : 06035 . 15-04-2023 നും 22-04-2023 നും ( ശനിയാഴ്ചകളിൽ മാത്രം ) സർവീസ് നടത്തും.എറണാകുളം ജംഗ്ഷനിൽ നിന്ന് ശനിയാഴ്ച ഉച്ചക്ക് 1:10 pm ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5 :40 ന് വേളങ്കണ്ണി എത്തിചേരുന്ന വിധത്തിലാണ് സർവ്വീസ് .
മടക്കയാത്ര TRAIN NO : 06036 . 16-04-2023 നും 23-04-2023 ന് (ഞായറാഴ്ചകളിൽ ) വേളങ്കണ്ണിയിൽ നിന്ന് വൈകിട്ട് 6 :40 pm പുറപ്പെട്ട് പിറ്റേ ദിവസം തിങ്കളാഴ്ച രാവില 11:40ന് എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും.
കേരളത്തിലേ സ്റ്റോപ്പുകൾ : എറണാകുളം ജംഗ്ഷൻ , കോട്ടയം , ചങ്ങനാശേരി , തിരുവല്ല , ചെങ്ങന്നൂർ , മാവേലിക്കര , കായംകുളം , കരുനാഗപ്പള്ളി , ശാസ്താംകോട്ട , കൊല്ലം ജംഗ്ഷൻ , കുണ്ടറ , കൊട്ടാരക്കര , ആവണീശ്വരം , പുനലൂർ , തെൻമല