റാന്നി:തോടിന് കുറുകെയുള്ള സ്ലാബ് തകർന്നു വീണ് വയോധികയ്ക്ക് ദാരുണാന്ത്യം.റാന്നി നെല്ലിക്കമൺ വയറകുന്നിൽ ജോൺ തോമസ് (ബേബി കുട്ടി )യുടെ ഭാര്യ എമിലി ജോൺ(76)
ആണ് മരിച്ചത്. ഇന്നലെ രാവിലെ 11മണിയോടെയായിരുന്നു സംഭവം.
തോടിന് കുറുകെയുണ്ടായിരുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള പാലമാണ് തകർന്നത്.സമീപത്തെ കൃഷിയിടത്തിൽ നിന്നും പച്ചക്കറി ശേഖരിച്ചു മടങ്ങവേയാണ് ദുരന്തം.ഒപ്പമുണ്ടായിരുന്ന ഭർത്താവ് ബേബിക്കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച എമിലി ജോൺ പത്തനംതിട്ട വയലത്തല തേവർകാട്ടിൽ കുടുംബാംഗമാണ് സംസ്കാരം പിന്നീട്. മക്കൾ വിനോദ്, കൊച്ചുമോൾ.