കോട്ടയം: കെ കെ റോഡിലെയും എം സി റോഡിലെയും ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ റോഡ് വരുന്നു.നാട്ടകം ഗെസ്റ്റ് ഹൗസിന് സമീപം പുന്നയ്ക്കൽ ചുങ്കത്തിൽ നിന്ന് ദേവലോകം കഞ്ഞിക്കുഴി റോഡിലേക്കാണ് പുതിയ പാലവും റോഡും വരുന്നത്.കൊടൂരാറിന് കുറുകെയാണ് പാലം വരിക.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആവശ്യപ്രകാരം പദ്ധതിക്ക് മണ്ണുപരിശോധനയ്ക്കും മറ്റു നടപടികൾക്കുമായി തുക അനുവദിച്ചിട്ടുണ്ട്.
പാറേച്ചാൽ ബൈപാസ്, ഈരയിൽക്കടവ് ബൈപാസ്, എംസി റോഡ് പാതകളെ ബന്ധിപ്പിക്കുന്നതാവും പുതിയ റോഡ്.പദ്ധതി പൂർത്തിയാകുന്നതോടെ എംസി റോഡിൽ നിന്ന് ദിവാൻകവല, പുന്നയ്ക്കൽചുങ്കം വഴി ദേവലോകം, കഞ്ഞിക്കുഴി ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാം.