KeralaNEWS

കേരളത്തിൽ പ്രതിവര്‍ഷം ആയിരം പേരെങ്കിലും വെള്ളത്തില്‍ മുങ്ങിമരിക്കുന്നുവെന്നാണ് ദുരന്ത നിവാരണ വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. കേരളത്തില്‍ റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരിക്കുന്നത് വെള്ളത്തില്‍ വീണാണ്. റോഡപകടങ്ങള്‍ തടയാന്‍ ബോധവത്കരണങ്ങള്‍ നടക്കുന്നു. എന്നാല്‍ ആഴവും ഒഴുക്കുമുള്ള വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധമുണ്ടാക്കാന്‍ രക്ഷിതാക്കള്‍ പോലും മിനക്കെടാറില്ല
ഇന്നലെ തന്നെ കണ്ണൂർ കൊട്ടിയൂരില്‍ ഇരട്ടത്തോട് ബാവലിപ്പുഴയില്‍ അച്ഛനും മകനും മുങ്ങി മരിച്ചു. കേളകം ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (32), ഇളയ മകന്‍ നെബിന്‍ ജോസ് (6) എന്നിവരാണ് മരിച്ചത്.ഇന്നലെ തന്നെ നടന്ന മറ്റൊരു സംഭവത്തിൽ കോഴിക്കോട് കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചിരുന്നു.തലയാട് സ്വദേശിയായ അജല്‍ കെ (18)എന്ന യുവാവാണ് മരിച്ചത്.
കേരളം പുഴകളുടെയും നദികളുടെയും വെള്ളച്ചാട്ടങ്ങളുടെയും നാടാണ്.കാഴ്ചയിൽ പാൽനുര ചിതറിയൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ അതിലേക്കിറങ്ങാൻ മനസ്സിനെ ക്ഷണിക്കും.ഒഴുക്കുവെള്ളത്തിന്റെ ശക്തി പ്രവചനാതീതമാണ്.വെള്ളച്ചാട്ടങ്ങൾ 
കാണാനുള്ളതാണ്.പ്രകൃതിയിലലിഞ്ഞ് പുതിയൊരു ഊർജ്ജം നേടാനുള്ള അവസരം.സാഹസികതയ്ക്കു മുതിർന്ന് അത് വീടിനും നാടിനും തോരാക്കണ്ണീരാകാതിരിക്കാനുള്ള ഉത്തരവാദിത്വം ഓരോ യാത്രികനും ഉണ്ടെന്ന ഓർമ്മപ്പെടുത്തലോടെ..

Back to top button
error: