വയനാട്:എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിയെ പങ്കെടുപ്പിച്ചു കൊണ്ട് വയനാട്ടിൽ വൻ സമ്മേളനം സംഘടിപ്പിക്കാൻ കോൺഗ്രസ്.
ഏപ്രിൽ അഞ്ചിന് സംഘടിപ്പിക്കാനാണ് നീക്കം.അതിനു മുൻപായി രാഹുലിന്റെ കത്തു വയനാട്ടിലെ എല്ലാ വീടുകളിലും എത്തിക്കാനും നീക്കമുണ്ട്.ഇതിന് മുന്നോടിയായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇന്നു വയനാട്ടിലെത്തും.
കർണാടകയിലെ കോലാറിൽ ഏപ്രിൽ അഞ്ചിനു തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ പങ്കെടുക്കുന്നുണ്ട്. ഇതേ കോലാറിലാണ് ഇപ്പോൾ അയോഗ്യതയ്ക്കു കാരണമായ പ്രസംഗം 2019ൽ രാഹുൽ നടത്തിയത്.കോലാറിൽ നിന്നും അന്നുതന്നെ രാഹുലിനെ വയനാട്ടിൽ എത്തിക്കാനാണ് കോൺഗ്രസ് നീക്കം.