KeralaNEWS

മനപൂർവ്വം കള്ളം പറഞ്ഞതാവാൻ വഴിയില്ല, ഓർമ്മക്കുറവു കൊണ്ടാവും; ചിന്തയെ പരിഹസിച്ച് വി.ടി. ബല്‍റാം

പാലക്കാട്: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് സംസ്ഥാന സർക്കാർ ശമ്പള കുടിശിക അനുവദിച്ചതിന് പിന്നാലെ പരിഹാസം നിറഞ്ഞ ഫേസ്ബുക്ക് കുറിപ്പുമായി മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വി ടി ബല്‍റാം. താൻ കുടിശ്ശികയൊന്നും ആവശ്യപ്പെട്ടിട്ടില്ല എന്ന് നേരത്തേ ഡോ. ചിന്താ ജെറോം ആവർത്തിച്ചു പറഞ്ഞിരുന്നത് വാസ്തവ വിരുദ്ധമാണെങ്കിലും അവരങ്ങനെ മനപൂർവ്വം കള്ളം പറഞ്ഞതാവാൻ വഴിയില്ല, ഓർമ്മക്കുറവു കൊണ്ടാവുമെന്ന് ബല്‍റാം കുറിച്ചു.

Signature-ad

ചിന്തയുടെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ടാണ് ഇപ്പോൾ സർക്കാർ 6.01.2017 മുതൽ 25.05.2018 വരെയുള്ള ഏതാണ്ട് 17 മാസത്തെ കുടിശ്ശിക അനുവദിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. അഡ്വാൻസ് വാങ്ങിയത് കഴിഞ്ഞാൽ ഓരോ മാസവും 50000 രൂപയാണ് കുടിശ്ശികയായി നിൽക്കുന്നത് എന്നതിനാൽ ഈ ഉത്തരവ് പ്രകാരം ഏതാണ്ട് 8.50 ലക്ഷത്തോളം രൂപ സർക്കാർ ഖജനാവിൽ നിന്ന് ഡോ. ചിന്താ ജെറോമിന് ലഭിക്കും.

പക്ഷേ, യഥാർത്ഥത്തിൽ സർക്കാരിന് ഇക്കാര്യത്തിൽ നഷ്ടമുണ്ടാകാൻ വഴിയില്ല. കാരണം, ഈ കിട്ടുന്ന മുഴുവൻ തുകയും ഡോ.ചിന്താ ജെറോം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്നെ തിരിച്ച് സംഭാവന ചെയ്യുമെന്ന് നേരത്തെത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ടല്ലോയെന്നും ബല്‍റാം പറഞ്ഞു. അങ്ങനെ സംഭാവന ചെയ്ത് അതിന്റെ രശീത് ഡോ. ചിന്താ ജെറോം തന്നെ പ്രസിദ്ധപ്പെടുത്താനാണ് സാധ്യതെന്നും ബല്‍റാം പരിഹസിച്ചു.

അതേസമയം,സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് സംസ്ഥാന സർക്കാർ17 മാസത്തെ ശമ്പള കുടിശികയായി എട്ടര (8.50) ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക അനുവദിക്കാൻ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. താൻ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്ത ജെറോമിന്റെ വാദം. നേരത്തെ ഒരു ലക്ഷം രൂപയായി ശമ്പളം വർധിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ചിന്തയുടെ ശമ്പളം വർധിപ്പിച്ചത് വലിയ ചർച്ചയായി മാറിയിരുന്നു.

Back to top button
error: