CrimeNEWS

വഴിതെറ്റി പരപ്പനങ്ങാടിയിലെത്തിയ ഭിന്നശേഷിക്കാരിക്ക് ക്രൂരപീഡനം, മൂന്നു പേര്‍ കസ്റ്റഡിയില്‍

മലപ്പുറം: പരപ്പനങ്ങാടിയില്‍ ഭിന്നശേഷിക്കാരിയായ യുവതിക്ക് ക്രൂര പീഡനം. ബന്ധുവീട്ടിലേക്ക് പോകവെ വഴിതെറ്റി പരപ്പനങ്ങാടിയിലെത്തിയ 19 വയസുകാരിയായ പെണ്‍കുട്ടിയെ സഹായവാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ മൂന്നു പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. പേരാമ്പ്ര സ്വദേശിയായ പെണ്‍കുട്ടി ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് വഴിതെറ്റി ഇവിടെ എത്തിയത്.

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളിലെത്തിച്ചായിരുന്നു പീഡനം. വീട്ടില്‍ തിരിച്ചെത്തിക്കാമെന്ന വാഗ്ദാനം ചെയ്ത് ഓട്ടോ ഡ്രൈവറും പീഡിപ്പിച്ചു.നിലവില്‍ മൂന്ന് പേരെ പേരാമ്പ്ര പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഭിന്നശേഷിക്കാരിയാണെന്ന് മനസ്സിലാക്കി പെണ്‍കുട്ടിയുടെ നിസഹായ അവസ്ഥ മനസിലാക്കിയാണ് പീഡനത്തിനിരയാക്കിയത്.

Signature-ad

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് കണ്ട കുട്ടിയ സഹായം വാഗ്ദാനം ചെയ്ത് സമീപത്തെ കെട്ടിടത്തിലേക്ക് കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നാണ് വിവരം. തുടര്‍ന്ന് പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കുകയായിരുന്നു.

 

 

 

 

Back to top button
error: