CrimeNEWS

ഡി.വൈ.എഫ്.ഐ നേതാവ് ഉള്‍പ്പെട്ട പോക്‌സോ കേസ്: വിളവൂര്‍ക്കലില്‍ കൂട്ടനടപടിയെടുത്ത് സി.പി.എം

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ നേതാവ് ഉള്‍പ്പെട്ട പോക്‌സോ കേസില്‍ നടപടിയെടുത്ത് സി.പി.എം. വിളവൂര്‍ക്കല്‍ ലോക്കല്‍ സെക്രട്ടറി മലയം ബിജുവിനെ നീക്കി, താക്കീതും നല്‍കി. ലോക്കല്‍ കമ്മിറ്റിയംഗം വിശ്വനാഥിനാണ് പകരം ചുമതല. ലോക്കല്‍ കമ്മിറ്റിയംഗം ജെ.എസ്.രഞ്ജിത്തിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും 2 ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്.

പോക്‌സോ കേസ് പ്രതി ജിനേഷിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബാങ്ക് പ്രസിഡന്റ് സ്ഥാനത്തെത്തിയതു കൊണ്ടാണ് മലയം ബിജുവിനെ നീക്കിയതെന്നാണ് വിശദീകരണം.

Signature-ad

പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് ജിനേഷ് അടക്കം ആറ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ‘കഞ്ചാവ് ബോയ്സ്’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ചാണ് ജിനേഷും മറ്റ് പ്രതികളും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ജിനേഷ് മൊബൈലിലും പകര്‍ത്തിയിരുന്നു. ഡി.വൈ.എഫ്.ഐയുടെ ലഹരിവിരുദ്ധ പ്രചാരണ പരിപാടികളില്‍ സജീവമായിരുന്ന ഇയാള്‍ ലഹരിക്കേസിലും പ്രതിയാണ്.ജിനേഷിനെ പിടികൂടി മൊബൈല്‍ പരിശോധിച്ചപ്പോള്‍ 30 ഓളം സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിരുന്നു.

Back to top button
error: