CrimeNEWS

വടകരയില്‍ വ്യാപാരി കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍; കഴുത്തിലും മുഖത്തും പരുക്കേറ്റ പാടുകള്‍, സ്വര്‍ണവും പണവും നഷ്ടപ്പെട്ടു

കോഴിക്കോട്: വടകരയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാര്‍ക്കറ്റ് റോഡിലെ കടയിലാണ് മൃതദേഹം കിടന്നത്. പലവ്യഞ്ജന വ്യാപാരിയായ അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജന്‍ (62)നാണ് മരിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

Signature-ad

രാത്രി, പതിവ് സമയം കഴിഞ്ഞിട്ടും രാജന്‍ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാര്‍ അന്വേഷിച്ച് കടയില്‍ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവന്‍ സ്വര്‍ണ ചെയിനും മോതിരവും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു.

കഴുത്തിലും മുഖത്തും വിരലുകളിലും പരുക്കേറ്റ പാടുകളുണ്ട്. ഇയാളുടെ ബൈക്കും കാണാതായി. മൃതദേഹം വടകര ഗവ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സ്ഥലത്ത് പോലീസ് പരിശോധന നടത്തുകയാണ്.

 

Back to top button
error: