തൃശൂര്‍: ബസ്സില്‍ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. അമ്മാടം പുത്തറയ്ക്കല്‍ കുരുതുകുളങ്ങര പെല്ലിശ്ശേരി പോളിന്‍െ്റ മകന് ജോയ് (59) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 9.30ന് ഒല്ലൂര്‍ വ്യവസായ എസ്റ്റേറ്റ് സ്റ്റോപ്പില്‍ നിന്ന് ബസ് കയറിയതിന് പിന്നാലെയായിരുന്നു അപകടം. പെട്ടെന്ന് ബസ്എടുത്തതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡിലേക്ക് തലയടിച്ച് വീണ ജോയിയെ ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി . ഒല്ലൂരിലെ ആക്ടസ് പ്രവര്‍ത്തകരാണ് ജോയിയെ ആശുപത്രിയില്‍ എത്തിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെയായിരുന്നു ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണം സംഭവിച്ചത്. ഡ്രൈവറായ ജോയ് ജോലിക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.