CrimeNEWS

ഭാര്യയുടെ കൂട്ടുകാരിയുടെ വീട്ടിലെ കുളിമുറിയില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഐടി വിദഗ്ദ്ധന്‍ അറസ്റ്റില്‍

കൊച്ചി: വീട്ടിനുള്ളിലെ കുളിമുറിയില്‍ ഒളിക്യാമറ വച്ച് യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഐടി വിദഗ്ദ്ധനെ അറസ്റ്റില്‍. കൊച്ചി കോന്തുരുത്തി സ്വദേശി സനലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുളിമുറിയില്‍ പെന്‍ ക്യാമറ വച്ചാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഭാര്യയോടൊപ്പം സൗഹൃദ സന്ദര്‍ശനത്തിന് എത്തിയ വീട്ടിലെ കിടപ്പുമുറിയോട് ചേര്‍ന്നുള്ള കുളിമുറിയിലാണ് സനല്‍ രഹസ്യ ക്യാമറ ഒളിപ്പിച്ചു വച്ചത്. വീട്ടുകാരും ഭാര്യയും അറിയാതെയായിരുന്നു ഇത്. കുളിമുറിയില്‍ പെന്‍ ക്യാമറ ഒളിപ്പിച്ച ശേഷം തിരിച്ച് പോയ സനല്‍ കുറച്ച് കഴിഞ്ഞ് തിരിച്ചെത്തി. ഇതിനിടയിലാണ് യുവതി കുളിമുറിയില്‍ സംശയകരമായി പേന കണ്ടത്. പേന തന്റെതാണെന്നും അബദ്ധത്തില്‍ കുളിമുറിയില്‍ മറന്നു വച്ച് പോന്നതാണെന്നും പറഞ്ഞ് പേന തിരികെ വാങ്ങാന്‍ സനല്‍ ശ്രമിച്ചു.

Signature-ad

ഒരു നീല ബട്ടന്‍ പേനയില്‍ തെളിഞ്ഞ് നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ട യുവതി പേന തിരികെ കൊടുക്കാതെ പരിശോധിച്ചപ്പോഴാണ് ഒളിക്യാമറയും മെമ്മറി കാര്‍ഡും കണ്ടെത്തിയത്. മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ സനല്‍ ക്യാമറ ഒളിപ്പിക്കുന്ന ദൃശ്യങ്ങളും പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളും പതിഞ്ഞതായി കണ്ടെത്തി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Back to top button
error: