നടന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്ന് അറിയിച്ച് ഉല്ലാസ് പൊലീസിനെ ഫോണ്‍ മുഖേന ബന്ധപ്പെട്ടിരുന്നു. പന്തളം പൊലീസ് വീട്ടിലെത്തി നോക്കിയപ്പോഴാണ് ആശയെ മുകളിലത്തെ നിലയില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്.
ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് മരണം നടന്നത് എന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങിയതെന്നും പോലീസ് പറയുന്നു. അടുത്ത കാലത്താണ് പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയത്. മക്കൾ: ഇന്ദ്രജിത്ത്, സൂര്യജിത്ത്.
സംഭവത്തെ കുറിച്ച് പ്രാഥമികമായ വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. പോലീസ് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ്. കുടുംബ കലഹമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട് പൊലീസ്. വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം.