KeralaNEWS

മലയാളത്തിലെ ക്ലാസിക്ക് ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ സിനിമയാകുന്നു, സംവിധാനം രഞ്ജിത്ത്

എം മുകുന്ദൻ്റെ പ്രശസ്ത നോവൽ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ സിനിമയാകുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ കുടിയായ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐഎഫ്എഫ്കെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സാംസ്കാരിക മന്ത്രി വി.എൻ വാസവനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ മുഖ്യാതിഥി സാഹിത്യകാരൻ എം മുകുന്ദൻ ആയിരുന്നു .

മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസനേയും ചന്ദ്രികയേയും ആർക്കും മറക്കാനാവില്ലെന്ന് സമാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി വാസവൻ പറഞ്ഞു. ഇങ്ങനെയൊരു വാർത്ത അറിയുമ്പോൾ എല്ലാവരും സന്തോഷിക്കും. അതുകൊണ്ടാണ് ഈ വേദിയിൽ വെച്ച് ഇക്കാര്യം പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Signature-ad

ചലച്ചിത്രമേളയിലേക്ക് വന്നത് നന്നായെന്നും ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ സിനിമയാവുന്നു എന്ന നല്ല വാർത്തയും കൊണ്ടാണ് തിരികെ മാഹിയിലേക്ക് താൻ തിരിച്ചുപോകുന്നതെന്നും എം മുകുന്ദൻ മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചു.

Back to top button
error: