CrimeNEWS

ഡല്‍ഹിയില്‍ പട്ടാപ്പകല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേ ആസിഡ് ആക്രമണം; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: നഗരത്തില്‍ പട്ടാപ്പകല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേ ആസിഡ് ആക്രമണം. ഡല്‍ഹി ദ്വാരകയില്‍ ബുധനാഴ്ച രാവിലെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ 17 വയസുകാരിയായ വിദ്യാര്‍ഥിനിയുടെ മുഖത്തേക്ക് ആസിഡൊഴിച്ചത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് വിദ്യാര്‍ഥിനിക്ക് നേരേ ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ടുപെണ്‍കുട്ടികളും റോഡരികിലൂടെ നടന്നുപോകുമ്പോള്‍ രണ്ടുപേര്‍ ബൈക്കില്‍ വരുന്നതും വിദ്യാര്‍ഥിനിയുടെ മുഖത്തേക്ക് ഇവരുടെ കൈയിലുണ്ടായിരുന്ന ദ്രാവകം ഒഴിക്കുന്നതും മാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനുപിന്നാലെ പെണ്‍കുട്ടി മുഖംപൊത്തി ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം.

Signature-ad

അതിനിടെ, മകളുടെ കണ്ണിലടക്കം ആസിഡ് വീണതായാണ് യുവതിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. 17, 13 വയസ്സ് പ്രായമുള്ള രണ്ട് പെണ്‍മക്കളും രാവിലെ ഒരുമിച്ചാണ് വീട്ടില്‍നിന്ന് പോയത്. പെട്ടെന്ന് ബൈക്കിലെത്തിയ രണ്ടുപേര്‍ മൂത്തമകള്‍ക്ക് നേരേ ആസിഡൊഴിക്കുകയായിരുന്നു. മുഖം മറച്ചെത്തിയ അക്രമികള്‍ ഇതിനുപിന്നാലെ ബൈക്കില്‍ രക്ഷപ്പെട്ടെന്നും പിതാവ് പറഞ്ഞു. ആരെങ്കിലും ശല്യംചെയ്തിരുന്നതായി മകള്‍ ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടാമനായി തിരച്ചില്‍ തുടരുകയാണെന്നും ഇതിനായി വിവിധസംഘങ്ങളെ രൂപവത്കരിച്ചതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Back to top button
error: