KeralaNEWS

കണ്ണൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞ സംഭവം; മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂര്‍ : ഏഴിലോട് ടാങ്കര്‍ ലോറി മറിഞ്ഞ സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് ഡ്രൈവര്‍ തമിഴ്നാട് നാമക്കല്‍ സ്വദേശി മാനുവലിനെ(40)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാതക ചോര്‍ച്ച ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായിരുന്നു. ടാങ്കര്‍ ലോറിയില്‍ സഹായിയും ഉണ്ടായിരുന്നില്ല.

ഏഴിലോട് ദേശീയ പാത വികസനം നടക്കുന്നിടത്താണ് അപകടമുണ്ടായത്. മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക് എല്‍പിജിയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.ചക്ളിയ കോളനി സ്റ്റോപ്പിനു സമീപം ജനവാസ കേന്ദ്രത്തില്‍ ലോറി നിയന്ത്രണംവിട്ടു മറിയുകയായിരുന്നു.

Signature-ad

ഫയര്‍ഫോഴ്സ് സംഘം എത്തി പരിശോധന തുടങ്ങിയിരുന്നു. ടാങ്കര്‍ ഇതുവരെ സ്ഥലത്ത് നിന്ന് മാറ്റാനായിട്ടില്ല. ഗ്യാസ് റീഫില്‍ ചെയ്തു ടാങ്കര്‍ മാറ്റി നിയന്ത്രണം ഒഴിവാക്കാന്‍ ഉച്ചവരെ സമയം വേണ്ടിവരുമെന്ന് കലക്ടര്‍ അറിയിച്ചു.

സംഭവത്തില്‍ ഗുരുതരമായ ട്രാഫിക്ക് നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഡ്രൈവര്‍ മദ്യപിച്ചിരുന്നതിനു പുറമേ
ടാങ്കറുകളില്‍ രണ്ടാം ഡ്രൈവര്‍ വേണമെന്ന നിബന്ധനയുണ്ടായിരുന്നുവെങ്കിലും അതും പാലിക്കപ്പെട്ടിട്ടില്ലെന്നു പ്രദേശവാസികള്‍ ആരോപിച്ചു.

 

 

 

 

 

Back to top button
error: