KeralaNEWS

കൗമാരക്കാരൻ്റെ രഹസ്യ ഭാഗങ്ങളില്‍ പിടിച്ച അധ്യാപകനെതിരെ പോക്സോ കേസ്, വിവരം ഭാര്യ വിളിച്ചറിയിച്ചതോടെ പ്രതി മുങ്ങി

കാഞ്ഞങ്ങാട്: പടന്നക്കടപ്പുറം ഗവ.ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ തൃക്കരിപ്പൂർ പൊറോപ്പാട്ടെ എം. ബാബുവിനെ(43) കാണാതായത് പോക്‌സോ കേസില്‍ പ്രതിയാണെന്ന് അറിഞ്ഞതോടെ എന്ന് വിവരം ലഭിച്ചതായി പൊലീസ്. പ്ലസ് വണ്‍ വിദ്യര്‍ഥിയായ കൗമാരക്കാരനെ, പത്താം ക്ലാസില്‍ വച്ച് സ്റ്റാഫ് റൂമില്‍ വിളിച്ചു വരുത്തി അധ്യാപകന്‍ രഹസ്യ ഭാഗങ്ങളില്‍ പിടിച്ചുവെന്ന് വിദ്യാര്‍ഥി കൗണ്‍സിലിംഗിൽ വെളിപ്പെടുത്തി. ഇതോടെയാണ് അധ്യാപകൻ ബാബുവിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.

വിദ്യാര്‍ഥി സ്ഥിരമായി വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഡോക്ടറുടെ അടുക്കല്‍ എത്തിച്ചിരുന്നു. ഏറെ നേരം കൗണ്‍സിലിങ് നടത്തിയെങ്കിലും ഒന്നും പറയാതിരുന്ന വിദ്യാര്‍ഥി ഒടുവിലാണ് അധ്യാപകനായ ബാബു ശാരീരികമായി ഉപദ്രവിച്ചതായി വെളിപ്പെടുത്തിയത്. ഡോക്ടര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചു. ഒന്ന് കൂടി ഉറപ്പിക്കാനായി വീണ്ടും കൗണ്‍സിലിംഗ് നടത്താന്‍ പൊലീസ് ഡോക്ടറോട് ആവശ്യപ്പെട്ടു. തുടര്‍ന്നും പീഡന വിവരം വെളിപ്പെടുത്തി. അതോടെയാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

Signature-ad

അധ്യാപകനെ അന്വേഷിച്ച് പൊലീസ് വീട്ടില്‍ എത്തിയതിനെ തുടര്‍ന്ന് ഭാര്യ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞതോടെയാണ് അധ്യാപകന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് അപ്രത്യക്ഷനായത്. എൻ.എം.എം സ്കോളർഷിപ്പ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് പരിശീലന ക്ലാസെടുക്കാൻ ഞായറാഴ്ച സ്കൂളിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ഫോൺ വന്നതിനെ തുടർന്ന് പുറത്തേക്കിറങ്ങി. രണ്ടുമണിവരെ സ്കൂൾ പരിസരത്ത് കടൽക്കരയിൽ ഫോണിൽ സംസാരിക്കുന്നത് കണ്ടവരുണ്ട്. ഇദ്ദേഹത്തിൻ്റെ ബൈക്ക് കടല്‍ക്കരയില്‍ കണ്ടെത്തിയത് സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അധ്യാപകന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തുന്നത്. ബാബുവിനെ കാണാതായതുമായി ബന്ധപ്പെട്ട് മാന്‍ മിസിംഗിനും പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് ചന്തേര ഇൻസ്പെക്ടർ പി. നാരായണൻ പറഞ്ഞു.

Back to top button
error: