CrimeNEWS

വീട്ടിൽ വെള്ളം ചോദിച്ചെത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നു; പ്രമാദമായ സുബൈദ കൊലപാതക കേസിൽ ഇന്ന് വിധി

കാസർകോട്: പ്രമാദമായ കാസർകോട് ചെക്കിപ്പള്ളത്തെ സുബൈദ കൊലപാതകത്തിൽ ഇന്ന് വിധി പറയും. വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പ്രതികൾ , സുബൈദയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നുവെന്നാണ് കേസ്. പെരിയ ആയമ്പാറ ചെക്കിപള്ളത്ത് തനിച്ച് താമസിക്കുന്ന സുബൈദയെ 2018 ജനവരി 17 നാണ് വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുഞ്ചാർ കോട്ടക്കണ്ണിയിലെ അബ്ദുൽഖാദർ, സുള്ള്യ അജ്ജാവരയിലെ അബ്ദുൽ അസീസ്, മാന്യയിലെ അർഷാദ് എന്നിവർ പിടിയിലായി. കേസിൽ നാളെ കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. സ്ഥലം നോക്കാനെന്ന വ്യാജേനയാണ് പ്രതികൾ സുബൈദയുടെ വീട്ടിലെത്തിയത്.

Signature-ad

കുടിവെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോകുകയായിരുന്ന സുബൈദയുടെ മുഖത്ത് സംഘം ബലമായി ക്ലോറോഫോം മണപ്പിക്കുകയും ബോധരഹിതയായപ്പോൾ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. സ്വർണാഭരണങ്ങൾ മോഷ്ടിച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്. നാലാം പ്രതിയായിരുന്ന പട്‌ള കുതിരപ്പാടിയിലെ അബ്ദുൽ അസീസിനെ കേസിൽ പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു.

Back to top button
error: