IndiaNEWS

യൂട്യൂബർ അർമാൻ മാലിക്കിൻ്റെ രണ്ടു ഭാര്യമാരും ഒരേ സമയം ഗർഭിണികൾ: പോസ്റ്റ് ഇട്ട അർമാനെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ

  യൂട്യൂബർമാരുടെയും വ്ലോഗര്‍മാരുടെയും അഴിഞ്ഞാട്ടമാണ് സോഷ്യല്‍ മീഡിയയിലെങ്ങും. എണ്ണമറ്റ വീഡിയോകളാണ് ഇത്തരത്തിൽ ദിവസവും പോസ്റ്റ് ചെയ്യുന്നത്. പലരും തങ്ങളുടെ വീഡിയോകളിലൂടെ താരസമാനമായ പ്രഭാവം തന്നെ നേടിയെടുക്കാറുമുണ്ട്. ചിലരാകട്ടെ പ്രശംസയിലൂടെ മാത്രമല്ല, വിമര്‍ശനങ്ങളിലൂടെയും മോശം ‘പബ്ലിസിറ്റി’യിലൂടെയുമെല്ലാം ശ്രദ്ധാകേന്ദ്രങ്ങളായി മാറുന്നു.

ഇപ്പോഴിതാ ഗർഭിണിയായ ഭാര്യമാരുടെ പേരില്‍ ശ്രദ്ധേ നേടാൻ ശ്രമിക്കുകയാണ് ഒരു യൂട്യൂബര്‍. ഹൈദരാബാദ് സ്വദേശി അര്‍മാന്‍ മാലിക് എന്ന യൂട്യൂബറാണ് തന്‍റെ ജീവിതപങ്കാളികളുടെ പേരില്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുകയും പരിഹസപാത്രമാകുകയും ചെയ്തത്. അര്‍മാന്‍ മാലിക്കിന് രണ്ട് ഭാര്യമാരാണുള്ളത്. കൃതിക മാലിക്കും പായല്‍ മാലിക്കും. ഇരുവരും ഒരേസമയത്ത് ഗര്‍ഭിണികളായി. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചതോടെയാണ് അര്‍മാന്‍ മാലിക്കിനെതിരെ വ്യാപക വിമര്‍ശനം ഉയർന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള സെലിബ്രിറ്റിയാണ് അര്‍മാന്‍. നേരത്തെ തന്നെ ഭാര്യമാര്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം അര്‍മാന്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇരുവരും ഗർഭിണിയായ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രണ്ട് ഭാര്യമാര്‍ക്കൊപ്പം ജീവിക്കുന്നത് തന്നെ അസാധാരണ മനോനിലയാണെന്നും ഇവര്‍ ഒരുമിച്ച്‌ ഗര്‍ഭിണികളായിരിക്കുന്നത് ഇത്തരത്തില്‍ ഏവരുമായി പങ്കുവയ്ക്കുന്നത് സന്തോഷം കൊണ്ടല്ല, മറിച്ച്‌ മോശം നിലയില്‍ പ്രശസ്തി നേടി അതുവഴി പണം സമ്പാദിക്കുന്നതിനുമാണ് എന്നൊക്കെയാണ് അര്‍മാന്‍ മാലിക്കിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍.

ക്രിയാത്മകമായ കഴിവുകള്‍ കൊണ്ടല്ല അര്‍മാന്‍ ശ്രദ്ധേയനാകുന്നതെന്നും ഇതൊരിക്കലും മാതൃകാപരമല്ലെന്നുമെല്ലാം അര്‍മാന്‍റെ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും താഴെ നിരവധി പേര്‍ കുറിച്ചിരിക്കുന്നു. നേരത്തെ അര്‍മാന്‍ മാലിക്കിന് ഒരു ആണ്‍കുട്ടിയുണ്ട്. അടുത്ത രണ്ട് കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ മൂവരും.

Back to top button
error: