വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേ സമരങ്ങളും വിവാദങ്ങളും ശക്തമായി തുടരുന്നതിനിടെ പദ്ധതി അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി സാഹിത്യ, സാസ്‌കാരിക, സാമൂഹ്യ മേഖലയിലെ പ്രമുഖരുടെ തുറന്നകത്ത്. പ്രൊഫസര്‍ എം.കെ സാനു, ക്രിസ് ഗോപാലകൃഷ്ണന്‍, ജിജി തോംസണ്‍, എം മുകുന്ദന്‍, സച്ചിദാനന്ദന്‍, സേതു, എന്‍.എസ് മാധവന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ജി ശങ്കര്‍, ടി.കെ രാജീവ് കുമാര്‍, മണിയന്‍ പിള്ള രാജു, ജഗദീഷ്, എം ജയചന്ദ്രന്‍, സി ഗൗരി ദാസന്‍ നായര്‍ തുടങ്ങി എണ്‍പതോളം പേര്‍ ഒപ്പിട്ടതാണ് തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തിലുള്ള കത്ത്.
സര്‍ക്കാര്‍ അനുഭാവപൂര്‍ണ സമീപനം സ്വീകരിക്കുമ്പോള്‍ വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവെ്ക്കണമെന്ന് പറയുന്നത് സംസ്ഥാന താത്പര്യത്തിന് എതിരാണെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പദ്ധതിക്കെതിരെ പ്രതിഷേധവും അക്രമസമരവും ഉണ്ടാകുന്നത് യുക്തിക്ക് നിരക്കാത്തതും അപലപനീയവുമാണ്. ഇത് അംഗീകരിക്കാന്‍ കേരളത്തിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് ഒരിക്കലും കഴിയില്ലെന്നും കത്തില്‍ പറയുന്നു.
ഇതോടൊപ്പം തീരദേശ നിവാസികളായ മത്സ്യത്തൊഴിലാളികളുടെ ആശങ്കകളും പ്രശ്‌നങ്ങളും പരിഹരിക്കപ്പെടണമെന്നും പദ്ധതി നടപ്പിലാക്കാനായി മത്സ്യത്തൊഴിലാളികള്‍ക്കു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.