KeralaNEWS

കേരള ബാങ്ക് – ഏഷ്യയിൽ ഒന്നാമത്

 

അന്തർദേശീയ സഹകരണ സഖ്യവും (ICA) യൂറോപ്യൻ സഹകരണ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ 01.12.2022-ന് പ്രസിദ്ധീകരിച്ച world cooperative monitor റിപ്പോർട്ട് പ്രകാരം കേരള ബാങ്കിന് ഏഷ്യയിൽ ഒന്നാം സ്ഥാനം ലഭിച്ചു. ലോകത്തെ ഏറ്റവും വലിയ 300 സഹകരണ സംഘങ്ങളുടെ പട്ടികയിൽ (Turnover/GDP per capita അടിസ്ഥാനത്തിൽ) ധനകാര്യ സേവന മേഖലയിലെ പ്രവർത്തനത്തിനാണ് ഏഷ്യയിൽ ഒന്നാം സ്ഥാനം ബാങ്കിന് ലഭിച്ചത്.

Signature-ad

13 ജില്ലാ സഹകരണ ബാങ്കകളും സംസ്ഥാന സഹകരണ ബാങ്കും ചേർന്ന് 2019 നവംബർ 29-ന് രൂപീകരിച്ച കേരള ബാങ്ക് ബഹു: മുഖ്യമന്ത്രി, ശ്രീ. പിണറായി വിജയന്റെ സ്വപ്ന പദ്ധതിയാണ്. കേരള ബാങ്കിന്റെ ഈ നേട്ടത്തിലൂടെ ലോക സഹകരണ പ്രസ്ഥാനത്തിൽ കേരളത്തിന് ഇടം പിടിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്.

ബാങ്കിന്റെ ഭരണസമിതിയുടെയും ബോർഡ് ഓഫ് മാനേജ്മെന്റിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും എല്ലാ ജീവനക്കാരുടെയും കഠിനാധ്വാനത്തിന്റെയും ചിട്ടയാർന്ന പ്രവർത്തനത്തിന്റെയും അംഗീകാരം കൂടിയാണ് 3-ാം വാർഷികത്തിൽ ലഭിച്ച ഈ നേട്ടമെന്ന് ബാങ്ക് പ്രസിഡന്റ്, ശ്രീ. ഗോപി കോട്ടമുറിക്കൽ അറിയിച്ചു.

Back to top button
error: