KeralaNEWS

മദ്യലഹരിയിൽ യുവതി ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്, നാട്ടുകാർക്ക് നേരെയും യുവതിയുടെ കയ്യേറ്റ ശ്രമം

മാഹി: മദ്യലഹരിയിൽ യുവതി ഓടിച്ച കാർ പന്തക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപം ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലിടിച്ചു. മൂഴിക്കരയിലെ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്. വടക്കുമ്പാട് കൂളിബസാറിലെ റസീനയാണ് [29] മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്

കാറിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്കും കുട്ടിക്കും സാരമായ പരിക്കേറ്റു. അപകടം നടന്നയുടനെ പരിസരവാസികൾ ഓടി എത്തിയതോടെ കാറിൽ നിന്നിറങ്ങിയ റസീന അക്രമാസക്തയായി. അപകടകാരണം ആരാഞ്ഞ പാനൂർ സ്വദേശിയുടെ മൊബൈൽ ഫോൺ റസീന എറിഞ്ഞുടച്ചു. പരിസരത്ത് ഓടി വന്ന മറ്റു ചിലരേയും യുവതി കയ്യേറ്റം ചെയ്തു
പന്തക്കൽ പോലീസിൽ വിവരമറിയിച്ചതോടെ എസ്.ഐ, പി.പി ജയരാജൻ, എ.എസ്.ഐ, എ.വി മനോജ് കുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ റസീന മദ്യപിച്ചതായി പോലീസ് പറഞ്ഞു. യുവതി ഓടിച്ചു വന്ന ബലേറൊ  കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. റസീനയുടെ പേരിൽ പന്തക്കൽ പോലീസ് കേസ് റജിസ്ട്രർ ചെയ്തു.

Back to top button
error: