KeralaNEWS

ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷം: സെന്റ് മേരീസ് ബസിലിക്കയുടെ നിയന്ത്രണം പോലീസിന്

കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക അടച്ചിടാന്‍ പോലീസ് തീരുമാനം. ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാലാണിത്. ബസിലിക്കയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്ന് പോലീസ് അറിയിച്ചു. ആര്‍ഡിഒയുടെ തീരുമാനം വരുംവരെ പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു.

ഞായറാഴ്ച രാവിലെ ബസിലിക്കയില്‍ ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. എതിര്‍ക്കുന്നവര്‍ ഗേറ്റ് അകത്തുനിന്നു പൂട്ടി. എന്നാല്‍ പൂട്ടിയിട്ട ഗേറ്റ് മറുവിഭാഗം തകര്‍ത്തു. ബസിലിക്കയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ഇവരെ പൊലീസ് ബലം പ്രയോഗിച്ച് പുറത്തേക്ക് മാറ്റുകയായിരുന്നു.

ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനെത്തിയ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ബസിലിക്കയില്‍ തടഞ്ഞു. മാര്‍ ആന്‍ഡ്രൂസ് താഴത്ത് ബസിലിക്കയില്‍ പ്രവേശിക്കാന്‍ കഴിയാതെ മടങ്ങുകയായിരുന്നു.

Back to top button
error: