മദ്യപന്മാരുടെ പ്രിയ ബ്രാൻഡാണ് ജവാന്‍ റം. പക്ഷേ ബാറുകളിലും ബിവറേജസ് ഔട്ട് ലെറ്റുകളിലും കിട്ടാനില്ല. അതെന്തായാലും ജവാന്‍ റം സൂപ്പർ ഹിറ്റായതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ പുതിയ ബ്രാന്‍ഡി വിപണിയിലെത്തിക്കുന്നു. മലബാര്‍ ഡിസ്റ്റലറീസിന്റെ ‘മലബാര്‍ ബ്രാന്‍ഡി’ അടുത്ത ഓണത്തിന് മുമ്പ് വിപണിയിലെത്തിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. മാസത്തില്‍ 3.5 ലക്ഷം കേയ്സ് മദ്യം ഉൽപാദിപ്പിക്കാനാണ് ആലോചന. സര്‍ക്കാര്‍ മേഖലയില്‍ മദ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കിഴക്കന്‍മേഖലയില്‍ ചിറ്റൂരിലുള്ള മലബാര്‍ ഡിസ്റ്റലറീസില്‍ മദ്യ ഉത്പാദനം ആരംഭിക്കും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂട്ടിപ്പോയ ചിറ്റൂര്‍ ഷുഗര്‍ മില്ലാണ് ഡിസ്റ്റലറിയാക്കുന്നത്. മദ്യ ഉൽപാദനത്തിന് സര്‍ക്കാരിന്റെ അനുമതിയും ടെണ്ടര്‍ നടപടികളും പൂര്‍ത്തിയായി. കേരള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല. ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. നാല് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.