സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ 5000 കിലോമീറ്റര്‍ സഞ്ചരിച്ച് മറ്റൊരു രാജ്യത്തെത്തിയ കാമുകിയെ ഒടുവിൽ കാമുകൻ തന്നെ ക്രൂരമായി കൊലപ്പെടുത്തി. മെക്സിക്കൻ സ്വദേശിനിയായ 51കാരി ബ്ലാന്‍ക അരേലാനോ എന്ന സ്ത്രീയെയാണ് 37 കാരനായ പെറു സ്വദേശി ജുവാന്‍ പാബ്ലോ ജീസസ് വില്ലഫ്യൂര്‍ട്ടെ എന്ന കാമുകന്‍ കൊലപ്പെടുത്തിയത്. ഹുച്ചാവോ ബീച്ചില്‍ നിന്ന് മത്സ്യത്തൊഴിലാളികളാണ് ബ്ലാന്‍ക അരേലാനോയുടെ വെള്ളത്തില്‍ പൊങ്ങിക്കിടന്നിരുന്ന വികൃതമാക്കിയ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം കാമുകന്‍ യുവതിയുടെ അവയവങ്ങള്‍ വെട്ടിമാറ്റിയിരുന്നു.
ജൂലൈ അവസാനം താന്‍, ലിമയിലേക്ക് ഒരു യാത്ര പോകുമെന്ന് ബ്ലാങ്ക അരേലാനോ തന്റെ കുടുംബത്തെ അറിയിച്ചിരുന്നു. പിന്നീട് താന്‍ പെറുവിലുള്ള കാമുകനൊപ്പം സുഖമായി കഴിയുകയാണെന്നും യുവതി കുടുംബത്തെ അറിയിച്ചു. എന്നാല്‍ നവംബര്‍ ഏഴോടെ കുടുംബത്തിന് ബ്ലാന്‍കയുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. ബ്ലാന്‍കയെക്കുറിച്ച് കാമുകനോട് മരുമകള്‍ അന്വേഷിച്ചെങ്കിലും അവര്‍ മെക്‌സികോയിലേക്ക് മടങ്ങി എന്നായിരുന്നു മറുപടി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നത്.