CrimeNEWS

തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാവിന്റെ കൊലപാതകം: കോട്ടയം സ്വദേശിയുള്‍പ്പെട്ട സംഘം അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ ബി.ജെ.പി പ്രാദേശിക നേതാവിന്റെ കൊലപാതകത്തില്‍ മലയാളിയുള്‍പ്പെടെയുള്ള ക്വട്ടേഷന്‍സംഘം പിടിയില്‍. ബി.ജെ.പി. തിരുപ്പത്തൂര്‍ സെക്രട്ടറി പി. കാളികണ്ണനെ (52) തട്ടിക്കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കോട്ടയം സ്വദേശി ടി. അരുണ്‍ (23), തിരുപ്പത്തൂര്‍ സ്വദേശികളായ എസ്. ഹരി വിഘ്നേശ് (24), വി. അരുണ്‍കുമാര്‍ (25), ആന്ധ്ര കുപ്പം സ്വദേശികളായ കെ. മണികണ്ഠന്‍ (22), ആര്‍. ആനന്ദ് (22), പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി എന്നിവരാണ് അറസ്റ്റിലായത്.

ഹരി വിഘ്‌നേശും കാളികണ്ണനും തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. അരുണ്‍ അടക്കമുള്ള ക്വട്ടേഷന്‍സംഘത്തിന്റെ സഹായത്തോടെ ഹരിയാണ് കൊലപാതകം ആസൂത്രണംചെയ്തത്. കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കരയിലാണ് കഴിഞ്ഞദിവസം കാളികണ്ണനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഹരിയും ക്വട്ടേഷന്‍സംഘവും ഗോഡൗണില്‍നിന്ന് കാളികണ്ണനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: