KeralaNEWS

താരാരാധന ഇസ്ലാമിക വിരുദ്ധം; അന്ധമായ ഫുട്ബോള്‍ ലഹരിക്കെതിരേ സമസ്ത

കോഴിക്കോട്: താരാരാധന ഇസ്ലാമിക വിരുദ്ധവും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതുമാണെന്ന് സമസ്ത. താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ ധൂര്‍ത്താണ്. പോര്‍ച്ചുഗല്‍ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതേ തെറ്റ്. രാത്രിയിലെ കളികാണല്‍ ആരാധന തടസപ്പെടുത്തുമെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

”ഞങ്ങള്‍ ഫുട്ബോളിനെ എതിര്‍ത്തിട്ടില്ല. അതിനെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടുകൂടി കാണണം. അതിനപ്പുറം അതൊരു ജ്വരവും ലഹരിയുമായി മാറുന്നത് നല്ലൊരു പ്രവണതയല്ല. ഒന്നാമത്തെ കാരണം ഒരു ഫുട്ബോള്‍ മത്സരത്തെ കായികമായി കാണുകയും, ശാരീരികമായി ഉന്മേഷത്തിനും അതിന്റെ ലൈനിലൂടെ ആ കളിയെ പ്രോത്സാഹിപ്പിക്കേണ്ടവര്‍ക്ക് പ്രോത്സാഹിപ്പിക്കുകയും മാറിനില്‍ക്കേണ്ടവര്‍ക്ക് മാറി നില്‍ക്കുകയും ചെയ്യാം. എന്നാല്‍ ഫുട്ബോള്‍ ജ്വരമായി മാറുന്നതും താരാരാധനയായി മാറന്നതും നല്ല പ്രവണതയല്ല”- നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

Signature-ad

”ഇന്ന് അന്യാരാജ്യത്തിന്റെ ദേശീയ പതാക സ്വന്തം രാജ്യത്തിന്റെ ദേശീയ പതാകയെക്കാള്‍ മാനിച്ചും ആദരിച്ചും സ്നേഹിച്ചും അത് കൊട്ടിയാടുകയയാണ്. നമ്മുടെ രാജ്യത്തെ സ്നേഹിക്കുകയെന്നതല്ല അന്യരാജ്യത്തിന്റെ സ്പോര്‍ട്സ് താരങ്ങളെ ആരാധിക്കുന്നതിലേക്ക് അത് മാറുന്നു. താരാരാധന അത്രസുഖമുള്ള കാര്യമല്ല. ഒരു വ്യക്തിയെ ആരാധിക്കുന്നത് ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം നല്ലതല്ല. അതിന് ലിമിറ്റേഷന്‍ ഉണ്ട്. ഇന്ത്യയെ ഒരുകാലത്ത് അടിച്ചമര്‍ത്താന്‍ ശ്രമിച്ച പോര്‍ച്ചുഗലിനെ പോലെയുള്ള രാജ്യങ്ങളുടെ പതാകയെ നമ്മുടെ പതാകയെക്കാള്‍ സ്നേഹിക്കുന്നത് നല്ലതല്ല. കളി കാണുന്നത് മൂലം പല കുട്ടികളുടെയും പഠനം നഷ്ടപ്പെടുന്നു”- നാസര്‍ ഫൈസി പറഞ്ഞു.

 

Back to top button
error: