KeralaNEWS

തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്

തൃശൂര്‍: കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്കു മറിഞ്ഞ് ഒട്ടേറെപ്പേര്‍ക്ക് പരുക്ക്. തൃശൂരില്‍നിന്ന് തിരുവില്വാമലയിലേക്കു പോവുകയായിരുന്ന സുമംഗലി ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

എതിരെ വന്ന സ്‌കൂള്‍ ബസിന് വഴി കൊടുക്കുന്നതിനിടയില്‍ ബസ് പാടത്തേക്കു മറിയുകയായിരുന്നു. ഇടുങ്ങിയ വഴിയായിരുന്നതിനാല്‍ ഡ്രൈവര്‍ റോഡിന്റെ വീതി കണക്കു കൂട്ടിയതില്‍ പാളിയതാകാം മറിയാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: