KeralaNEWS

കാമുകനെ വീഡിയോ കോള്‍ ചെയ്തപ്പോള്‍ എടുത്തത് മറ്റൊരു യുവതി; വീടിന് തീയിട്ട് കാമുകി

ഡള്ളാസ്: കാമുകനെ വീഡിയോ കോള്‍ ചെയ്തപ്പോള്‍ അപരിചിതയായ യുവതി ഫോണെടുത്തതിന്റെ പേരില്‍ കാമുകന്റെ വീടിനു തീയിട്ട യുവതി അറസ്റ്റില്‍. സെനയ്ഡ മേരി സോട്ടോ എന്ന ഇരുപത്തിമൂന്നുകാരിയാണ് അറസ്റ്റിലായത്. ടെക്‌സസിലെ ബക്‌സാര്‍ കൗണ്ടിയിലാണ് സംഭവം.
പുലര്‍ച്ചെ രണ്ടു മണിയോടെ പുരുഷ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി, അവിടെനിന്ന് വിലപിടിപ്പുള്ള വസ്തുവകകള്‍ മോഷ്ടിച്ച ശേഷം വീടിനു തീയിട്ടെന്നാണ് കേസ്.

”വീഡിയോ കോള്‍ ആപ്പിലൂടെ സെനയ്ഡ കാമുകനെ വിളിച്ചപ്പോഴാണ്, അപരിചിതയായ യുവതി ഫോണെടുത്തത്. ഇതില്‍ കുപിതയായ യുവതി പുലര്‍ച്ചെ രണ്ടു മണിയോടെ കാമുകന്‍െ്‌റ വീട്ടിലെത്തി തീയിടുകയായിരുന്നു. അതേസമയം, കാമുകന്‍െ്‌റ ബന്ധുവായിരുന്നു ഫോണെടുത്ത യുവതി” പോലീസ് വിശദീകരിച്ചു.

വീഡിയോകോളിനു തൊട്ടുപിന്നാലെ പുലര്‍ച്ചെ രണ്ടു മണിയോടെ കാമുകന്‍െ്‌റ വീട്ടിലെത്തിയ യുവതി, ലിവിങ് റൂമിലെ സോഫയ്ക്ക് തീയിടുകയായിരുന്നു. തീ പടര്‍ന്നതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ വീടു മുഴുവന്‍ അഗ്‌നിക്കിരയായി.ഈ സമയം സെനയ്ഡയുടെ കാമുകന്‍ സ്ഥലത്തുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇയാളെ വിഡിയോ കോള്‍ ചെയ്ത യുവതി, ലിവിങ് റൂമിനു തീയിട്ടത് കാണിച്ചുകൊടുത്ത ശേഷം കോള്‍ കട്ട് ചെയ്തു.

 

 

Back to top button
error: