NEWSSports

ലോകകപ്പിൽ ഇന്ന് ജർമ്മനി × ജപ്പാൻ

ദോഹ:അഞ്ചാം കിരീടം ലക്ഷ്യമിട്ട് വമ്ബന്മാരായ ജര്‍മനി ഇന്നിറങ്ങുന്നു. ഏഷ്യന്‍ കരുത്തരായ ജപ്പാനാണ് എതിരാളികള്‍.

വൈകിട്ട് 6.30ന് ഖലീഫ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ചാമ്ബ്യന്മാരായെത്തി 2018ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ ടീമാണ് ജര്‍മനി.ആ നാണക്കേട് തീർക്കാനായാണ് ഇക്കുറി ഖത്തറിലേക്കുള്ള അവരുടെ വരവ്.

20ാമത്തെ ലോകകപ്പാണ് ജര്‍മ്മനി കളിക്കുന്നത്. ഇതില്‍ നാല് തവണ അവർ കിരീടമുയർത്തി.

അതേസമയം തുടക്കം മുതൽ ഒടുക്കം വരെ പൊരുതി കളിക്കുന്ന ജപ്പാൻ ഏതൊരു ടീമിനും തലവേദനയാകുമെന്ന് ഉറപ്പാണ്.2011ല്‍ ഖത്തറിന്റെ മണ്ണില്‍ നിന്നും ഏഷ്യന്‍ കിരീടമുയര്‍ത്തിയ ആത്മവിശ്വാസവും ടീമിനുണ്ട്.

 തുടര്‍ച്ചയായ ഏഴാം ലോകകപ്പാണ് ജപ്പാന്‍ കളിക്കുന്നത്. മൂന്ന് തവണ അവസാന 16ല്‍ എത്തിയെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇതുവരെ എത്തിയിട്ടില്ല. ഇക്കുറി അതിനൊരു മാറ്റം ഉണ്ടാക്കാനാണ് മായ യോശിദയും സംഘവും ശ്രമിക്കുന്നത്.

26 അംഗ ജപ്പാന്‍ ടീമില്‍ എട്ട് പേര്‍ ജര്‍മ്മനിയിലെ വിവിധ ടീമുകളില്‍ കളിക്കുന്നവരാണ്.അതിനാൽതന്നെ ജര്‍മ്മനിയേയും ജര്‍മ്മന്‍ താരങ്ങളെയും ജപ്പാന് നന്നായി അറിയാം. അര്‍ജന്റീനക്കെതിരായ സൗദി അറേബ്യയുടെ വിജയവും ജപ്പാന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നുണ്ട്.

ഇന്ത്യൻ സമയം 3:30 ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യ മൊറോക്കോയെ നേരിടും.കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരാണ് ക്രൊയേഷ്യ.ആഫ്രിക്കൻ ചാമ്പ്യന്മാരാണ് മൊറോക്കോ.

രാത്രി 9:30 ന് സ്പെയിൻ കോസ്റ്റോറിക്കയേയും രാത്രി 12:30 ന് ബൽജിയം ക്യാനഡയേയും നേരിടും.

Back to top button
error: