ഷാജഹാൻപൂർ: കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു.ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലാണ് അപകടം.
ഏഴ് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലിയ പൊലീസ് സ്റ്റേഷന് പരിധിയിലെ റെയില്‍വേ ക്രോസിന് സമീപം ഷാജഹാന്‍പൂരില്‍ നിന്ന് പോയ കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിഞ്ഞത്.12 തൊഴിലാളികളാണ് കാറിൽ ഉണ്ടായിരുന്നത്. അഞ്ച് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.