KeralaNEWS

കൊച്ചി മെട്രൊ സര്‍വീസ് സമയം നീട്ടുന്നു

എറണാകുളം: പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച്‌ കൊച്ചി മെട്രൊ സര്‍വീസ് സമയം രാത്രി 11.30 വരെ നീട്ടുന്നു.

ക്ഷേത്രത്തിലെ വൃശ്ചികോത്സവം ആരംഭിക്കുന്ന ഇന്നു മുതല്‍ ഈ മാസം 28 വരെ എസ്‌എന്‍ ജംക്ഷന്‍ മെട്രൊ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്ക് രാത്രി 11.30 വരെ സര്‍വീസ് ഉണ്ടാകും.

രാത്രി 10.30ന് ശേഷം 20 മിനിറ്റ് ഇടവേളകളിലാകും സര്‍വീസ്.

Back to top button
error: