IndiaNEWS

യാഡ് നവീകരണം; അടുത്ത മാസം കൊച്ചുവേളിയിൽ ട്രെയിനുകള്‍ക്ക് നിയന്ത്രണം 

തിരുവനന്തപുരം : യാഡ് നവീകരണത്തിന്‍റെ ഭാഗമായി കൊച്ചുവേളി സ്റ്റേഷനില്‍നിന്നുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.

ആഴ്ചയില്‍ രണ്ടു ദിവസമുള്ള കൊച്ചുവേളി- ബൈയപ്പനഹള്ളി എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ് (16319) ഡിസംബര്‍ എട്ട്, പത്ത് തീയതികളില്‍ സര്‍വിസ് നടത്തില്ല. ബൈയപ്പനഹള്ളി എസ്.എം.വി.ടി-കൊച്ചുവേളി എക്സ്പ്രസ് (16320) ഡിസംബര്‍ 9, 11 സര്‍വിസ് റദ്ദാക്കി.

Signature-ad

ആഴ്ചയില്‍ മൂന്നു ദിവസമുള്ള കൊച്ചുവേളി-യശ്വന്ത്പുര ഗരീബ്‌രഥ് എക്സ്പ്രസ് (12258) നവംബര്‍ 21, ഡിസംബര്‍ അഞ്ച് തീയതികളില്‍ ഒരു മണിക്കൂര്‍ വൈകിയാകും സര്‍വിസ് തുടങ്ങുക. യശ്വന്ത്പുര-കൊച്ചുവേളി ഗരീബ്‌രഥ് എക്സ്പ്രസ് (12257) ഡിസംബര്‍ ആറ്, എട്ട് ഹുബ്ബള്ളി-കൊച്ചുവേളി എക്സ്പ്രസ് (12777) ഡിസംബര്‍ ഏഴ്, യശ്വന്ത്പുര-കൊച്ചുവേളി എക്സ്പ്രസ് (22677) ഡിസംബര്‍ എട്ട് തീയതികളില്‍ കോട്ടയംവരെ മാത്രമാകും സര്‍വിസ് നടത്തുക.

കൊച്ചുവേളി-യശ്വന്ത്പുര ഗരീബ്‌രഥ് എക്സ്പ്രസ്(12258) ഡിസംബര്‍ ഏഴ്, ഒമ്ബത്, കൊച്ചുവേളി-ഹുബ്ബള്ളി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12778) ഡിസംബര്‍എക്സ്പ്രസ്(22678) ഡിസംബര്‍ ഒമ്ബത് തീയതികളില്‍ കോട്ടയത്തുനിന്ന് സര്‍വിസ് ആരംഭിക്കും. എറണാകുളം കെ.എസ്.ആര്‍ സൂപ്പര്‍ഫാസ്റ്റ് (12678) ഡിസംബര്‍ ഒന്നിനു രണ്ട് മണിക്കൂര്‍ 30 മിനിറ്റ് വൈകിയാകും സര്‍വിസ് തുടങ്ങുക. എറണാകുളം-ബൈയപ്പനഹള്ളി എസ്.എം.വി.ടി എക്സ്പ്രസ് (12683) നവംബര്‍ 21ന് കുപ്പം സ്റ്റേഷനില്‍ 20 മിനിറ്റ് പിടിച്ചിടും. കൊച്ചുവേളി-ഹുബ്ബള്ളി എക്സ്പ്രസ്(12778) നവംബര്‍ 21ന് ബിസനാട്ടം സ്റ്റേഷനില്‍ 20 മിനിറ്റ് പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചു.

Back to top button
error: