KeralaNEWS

ഹൃദയാഘാതത്തെതുടര്‍ന്ന് തീർത്ഥാടകൻ മരിച്ചു

ബരിമല‍:ഹൃദയാഘാതത്തെതുടര്ന്ന് തീർത്ഥാടകൻ മരിച്ചു.എറണാകുളം വൈപ്പിന്‍ പള്ളിപ്പുറം കോവിലകത്തുംകടവ് കളത്തില്‍ മല്‍ഘോഷാണ് (45) മരിച്ചത്.

ഇന്നലെ പകല്‍ പന്ത്രണ്ടോടെ മലകയറുന്നതിനിടെ അപ്പാച്ചിമേടിനുസമീപത്തുവച്ച്‌ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

 തുടർന്ന് സമീപത്തെ കാര്‍ഡിയാക് സെന്ററിലെത്തിച്ച്‌ നടത്തിയ പരിശോധനയില്‍ ഹൃദയമിടിപ്പ് കുറവാണെന്ന് കണ്ടെത്തി. ഉടനെ പമ്ബയിലെ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 മുനമ്ബം ഹാര്‍ബറില്‍ സിഐടിയു യൂണിയനിലെ തൊഴിലാളിയാണ്.മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം ഇന്ന്  വീട്ടുവളപ്പില്‍.

 ഭാര്യ: എസ്റ്റിലിറ്റ. മക്കള്‍: നിവേദിത, മിസ്പ.

Back to top button
error: